Wednesday, December 2, 2009

സ്വപ്നം

നീ അരളിപ്പൂക്കള്‍ കണ്ടിട്ടുണ്ടോ?
വിരല്തുമ്പോളം പോന്ന, പാല്പാടയുടെ നിറമുള്ള, ചെറിയ അരളിപ്പൂക്കള്‍?
ഇന്നലെ എന്റെ സ്വപ്നത്തില്‍ നിറയെ അരളിപ്പൂക്കളായിരുന്നു; വാഴനാരില്‍ അരുമയായ് കോര്‍ത്ത അരളിപ്പൂമാലകള്‍.
അതിന്റെ ഹൃദ്യമായ സുഗന്ധത്തിലേക്കാണു ഞാനിന്നു കണ്‍തുറന്നത്.
പുകമറയ്ക്കപ്പുറത്തെ കാഴ്ചപോലെ, ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നു.
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുംതോറും അവ അകന്നകന്നു പോയി. തൊടിയിലെ അരളിമരവും, വാഴയിലക്കുമ്പിളില്‍ പെറുക്കിയിട്ട അരളിപ്പൂക്കളും കണ്ടുമറന്ന ചിത്രത്തിലെ ഫ്രെയ്മുകള്‍ പോലെ മനസ്സില്‍ തങ്ങിനില്പുണ്ട്.
കിടക്കുമ്പോള്‍ ഓര്‍ത്ത മുഖങ്ങളില്‍ ആരായിരിക്കും അരളിപ്പൂക്കളുടെ സുഗന്ധമായി എന്റെയരികില്‍ വന്നത്?
നീയാണോ? നിന്റെ ഹൃദയത്തിനു അരളിപ്പൂക്കളുടെ നിറമാണോ?

0 comments:

Post a Comment