Saturday, June 13, 2009

മഴയോര്‍മ്മ

വീണ്ടുമൊരു ജൂണ്‍ മാസം.
നാട്ടിലിപ്പോള്‍ മഴ പെയ്യുന്നുണ്ടാവും.
മരച്ചില്ലകളില്‍ തട്ടിതെറിച്ചും തെങ്ങോലകളിലൂടെ ഒഴുകി ഒലിച്ചുമ് ചന്നം പിന്നം പെയ്യുന്ന ഇടവപ്പാതി മഴ.
പുഴയിലെക്കിറങ്ങുന്ന ചെങ്കല്‍പടവുകളിലേക്ക്, കലങ്ങി മറിഞ്ഞു വരുന്ന പുഴവെള്ളം എത്തിനോക്കുന്നുണ്ടാവും . ശ്രമിച്ചും പിന്‍വാങ്ങിയും വീണ്ടും ശ്രമിച്ചും പടവുകള്‍ ഓരോന്നും കയറി പുഴ നിറയുന്നുണ്ടാകും.

2 comments: